>
                     ഇന്ന് ലോകത്തിൽ മനുഷ്യൻ അനേകം  മൂലകങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില മൂലകങ്ങളെ കുറിച്ച് പ്രതിപാദിക്കുകയാണിവിടെ.
ജീവന്റെ അടിസ്ഥാന മൂലകമാണ് കാർബൺ. ഇന്ന് പല മേഖലകളിലും കാർബൺ പ്രയോജനപ്പെടുത്തുന്നു. കാർബൺ പ്രകൃതിയിൽ പല രൂപങ്ങളിൽ കാണപ്പെടുന്നു. നമുക്ക് പരിചിതമായ കാർബണിന്റെ പ്രധാന രൂപമാണ് വജ്രവും ഗ്രാഫൈറ്റും. ഗ്രാഫീൻ ആണ് ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ട കാർബണിന്റെ രൂപാന്തരം. ഇന്ന് നാം ഉപയോഗിക്കുന്ന പെൻസിലിന്റെ ലെഡ് അഥവാ ബ്ലാക്ക് ലെഡ് നിർമ്മിക്കുന്നത് ഗ്രാഫൈറ്റും കളിമണ്ണും ചേർന്ന മിശ്രിതം കൊണ്ടാണ്. ഗ്രാഫൈറ്റ് എന്നത് കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപമാണ്. ഗ്രാഫൈറ്റ് നല്ലൊരു വൈദ്യുത ചാലകം കൂടിയാണ്. നമുക്ക് സുപരിചിതമായ വജ്രം കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരമാണ്. യഥാർത്ഥ വജ്രങ്ങളും കൃത്രിമ വജ്രങ്ങളും തിരിച്ചറിയാൻ അൾട്രാവയലറ്റ് രശ്മി ഉപയോഗിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ പ്രധാന വജ്രമാണ് കൊഹിനൂർ. ഇതുവരെ ലഭ്യമായതിൽ ഏറ്റവും വലിയ വജ്രമാണ് കുള്ളിനാൻ.കാർബണിന്റെ മറ്റൊരു രൂപാന്തരമായ ചാർക്കോൾ പഞ്ചസാര ശുദ്ധീകരിക്കുവാൻ ഉപയോഗിക്കുന്നു. പരൽ ആകൃതി (Cristal Shape) ഇല്ലാത്ത കാർബൺ രൂപാന്തരങ്ങളെ അമോർഫസ് കാർബൺ എന്നാണ് വിളിക്കാറ്.
                                                                          അടുത്ത പേജിൽ സൾഫർ
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
കാർബൺ
malayalam