>
     ഹെലനിക് റിപ്പബ്ലിക് എന്ന് ഔദ്യോഗിക നാമത്തില്‍അറിയപ്പെടുന്ന ഗ്രീസ് പുരാതന പാശ്ചാത്യ സംകൃതിക്ക് ജന്മം നല്‍കിയ മഹത് ഭൂമികയായാണ് അറിയപ്പെടുന്നത്. മഹത്തായ പല കാര്യങ്ങളുടെയും തുടക്കം ഗ്രീസിലാണെന്ന് കരുതപ്പെടുന്നു. അവയില്‍പ്രധാനമായി തത്വചിന്ത, വൈദ്യശാസ്ത്രം, ഗണിതം, വാനശാസ്ത്രം, ചിത്രരചന മുതലായവ ഉള്‍പ്പെടുന്നു. മൂവായിരം വര്‍ഷം മുമ്പ് സാമൂഹിക രാഷ്ട്രീയ ബോധമുള്ള ഒരു ജനത ഇവിടെയുണ്ടായിരുന്നു. ഹൈറോഡോട്ടസ്, പെരിക്ലിയസ്, പൈതഗോറസ്, ആര്‍ക്കിമിഡിസ്, ടോളമി തുടങ്ങിയ പ്രതിഭകള്‍വിജ്ഞാനത്തിന്റെ സമസ്തമേഖലകളും ഗ്രീക്കിന്റേതാക്കി മാറ്റി. ലോകപ്രസിദ്ധമായ ഒളിമ്പിക്‌സിന്റെ ഉത്ഭവം ഗ്രീസിലായിരുന്നു. ഗ്രീസിലെ ഒളിമ്പിയിലാണ് ബിസി 776 ല്‍ആദ്യ ഒളിമ്പിക്‌സ് നടന്നത്. ഭൂമിശാസ്ത്രപരമായി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തിയില്‍തെക്ക് കിഴക്കന്‍യൂറോപ്പിലാണ് ഗ്രീസിന്റെ സ്ഥാനം.  ബിസി 2700 ല്‍മിനോവന്‍സംസ്‌കാരം ഉടലെടുത്തു. ബിസി 461..431 കാലഘട്ടം പുരാതന ആതന്‍സിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നു. എഡി 197 ല്‍റോമന്‍അധിനിവേശത്തെ തുടര്‍ന്ന് ഒട്ടോമാന്‍ഭരണത്തിന്‍കീഴിലായി. തുടര്‍ന്ന് 1830 ല്‍ഗ്രീസ് ഒരു ദേശീയ രാഷ്ട്രമായി. ഒന്നാം ലോകമഹായുദ്ധത്തില്‍ഗ്രീസ് സഖ്യകക്ഷികള്‍ക്കൊപ്പം നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍നിഷ്പക്ഷത പാലിച്ചെങ്കിലും ജര്‍മ്മനി ഗ്രീസില്‍അധിനിവേശം നടത്തി. 1946ലാണ് ഇവിടെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. അടുത്ത കാലത്തുണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കഠിനമായ പരിശ്രമത്തിലാണ് രാഷ്ടം.  അല്‍ബേനിയ, തുര്‍ക്കി, ബള്‍ഗേറിയ തുടങ്ങിയവയാണ് അയല്‍രാജ്യങ്ങള്‍. ക്രിസ്തുമതമാണ് ഗ്രീസിന്റെ പ്രധാന മതം. പാര്‍ലമെന്റ് വൗലിടണ്‍എലിനോണ്‍ആണ്. ഗ്രീക്ക് പ്രധാന ഭാഷയും യൂറോ ഔദ്യോഗിക നാണയവുമാണ്. ഐക്യരാഷ്ട്ര സഭ, നാറ്റോ, ഓര്‍ഗനൈസേഷന്‍ഓഫ് ഇക്കണോമിക് കോ ഓപറേഷന്‍ആന്റ് ഡവലപ്‌മെന്റ്, കൗണ്‍സില്‍ഓഫ് യൂറോപ്പ് തുടങ്ങിയവയില്‍ഗ്രീസിന് അംഗത്വമുണ്ട്. ആതന്‍സാണ് തലസ്ഥാനം.
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
ഗ്രീസ്
malayalam