>
black
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
ജൈനമതം
ബി.സി ആറാം നൂറ്റാംണ്ടിൽ ഉയർന്നുവന്ന പുതിയ മതങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ജൈനമതം. ജൈനമതത്തിന് 24 തീർത്ഥകന്മാരുണ്ടെന്നാണ് ജൈനരുടെ വിശ്വാസം. ഋക്ഷഭ ദേവനായിരുന്നു ഒന്നാമത്തെ തീർത്ഥങ്കരൻ. പാർശ്വനാഥൻ ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കനായിരുന്നു. വർധമാന മഹാവീരനായിരുന്നു ഇരുപത്തി നാലാമത്തേതും അവസാനത്തേതുമായ തീർത്ഥങ്കരൻ. ബി.സി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാർശ്വനാഥനാണ് ജൈനമത തത്വങ്ങൾ ആവിഷ്കരിച്ചത്. ജൈനമതത്തിന്റെ നാല് അടിസ്ഥാന തത്വങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. അഹിംസ, അപരിഗ്രഹം, അസ്തേയം, സത്യം. ഇവയോട് ബ്രഹ്മചര്യം കൂടി ചേർത്ത മഹാവീരൻ ജൈനമതത്തിന്റെ അഞ്ച് തത്വങ്ങൾക്ക് രൂപം നൽകി. ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം എന്നിവയാണ് ജൈനമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത്.
ജൈനമതത്തിന്റെ വ്യാപനം
കോസലം, മഗധം, വിദേഹം, അംഗം എന്നീ പ്രദേശങ്ങളിലാണ് ജൈനമതം ആദ്യം പ്രചരിച്ചത്. പിന്നീട് മാൽവ, കലിംഗ, മഥുര ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അജാതശത്രു, ചന്ദ്രഗുപ്ത മൗര്യൻ, ഖരവേലൻ, അമോഘവർഷൻ തുടങ്ങിയവർ ഉദാരമായ സംഭാവനകൾ നൽകിയവരാണ്. ചന്ദ്രഗുപ്ത മൗര്യനാണ് ദക്ഷിണേന്ത്യയിൽ ജൈനമതം പ്രചരിപ്പിച്ചത്.
ജൈന സാഹിത്യം
അർധമഗധി, പ്രാകൃത് ഭാഷകളിലാണ് ജൈനമത സാഹിത്യങ്ങൾ രചിക്കപ്പെട്ടത്. ജൈനരുടെ വിശുദ്ധ ഗ്രന്ഥം അഗമ എന്നറിയപ്പെടുന്നു. ജൈനരുടെ മൗലികഗ്രന്ഥങ്ങൾ പൂർവങ്ങൾ എന്നറിയപ്പെടുന്നു. ആകെ 14 പൂർവങ്ങളുണ്ട്.
ഒന്നാം ജൈനമത സമ്മേളനം നടന്നത് 310 ബിസിയിലാണ്. പാടലിപുത്രമായിരുന്നു വേദി. രണ്ടാം സമ്മേളനത്തിന് വേദിയായത് വല്ലഭിയായിരുന്നു. എ.ഡി 458 ലായിരുന്നു അത്.
malayalam